Zygo-Ad

നിതിൻ രാജിന്റെ മരണം: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് മാനേജ്മെന്റിനും അധ്യാപകർക്കുമെതിരെ ശക്തമായ നിയമ നടപടിയാവശ്യപ്പെട്ട് ബിജെപി പ്രതിഷേധ മാർച്ച് നടത്തി


അഞ്ചരക്കണ്ടി: നിതിൻ രാജിന്റെ മരണത്തിനു ഉത്തരവാദികളായ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് മാനേജ്മെന്റിനും അധ്യാപകർക്കുമെതിരെ ശക്തമായ നിയമ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ബിജെപി കണ്ണൂർ സൗത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ യോഗം ബിജെപി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.

നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായ കോളേജ് മാനേജ്മെന്റിനെതിരെയും അധ്യാപകർക്കെതിരെയും ശക്തമായ നിയമ നടപടി ആവശ്യപ്പെട്ടു കൊണ്ട് എബിവിപി കണ്ണൂർ ജില്ലാ കമ്മിറ്റി അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. പ്രതിഷേധ ധർണ എബിവിപി സംസ്ഥാന സെക്രട്ടറി യദുകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

 എബിവിപി കണ്ണൂർ ജില്ലാ സെക്രട്ടറി കിരൺ ദേവ് അധ്യക്ഷത വഹിച്ചു. എബിവിപി സംസ്ഥാന ജോയിൻ സെക്രട്ടറി കെ ടി അതുൽദാസ്, ടി.സിദ്ധാർത്ഥ രാജ്, എം വിഷ്ണു എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണം സമഗ്രമായി അന്വേഷണം നടത്തണം:- ഒ. നിധീഷ്

 അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ കൊലപാതകം സമഗ്രമായി അന്വേഷണം നടത്തണമെന്ന് ബി ജെ പി സംസ്ഥാന സമിതി അംഗം ഒ. നിധീഷ് ആവശ്യപ്പെട്ടു.

അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ഉടമ അബ്‌ദുൾ ജബ്ബാർ മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായത് കൊണ്ടാണ് സർക്കാർ ഇതുവരെ ഒരു നടപടിയും സ്വീകരിക്കാത്തത്.

 2016 ൽ പിണറായി വിജയൻ ഇലക്ഷൻ പ്രചരണത്തിനു ആരംഭം കുറിച്ചത് അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ നിന്നാണ് അത് കൊണ്ടാണ് ഈ വിഷയത്തിൽ മുഖ്യമന്ത്രി കുറ്റകരമായ മൗനം സ്വീകരിക്കുന്നത്. 

മെഡിക്കൽ കോളേജ് ആരംഭിച്ചകാലം തൊട്ടു തന്നെ ഈ കോളേജ് വിവാദങ്ങളുടെ പട്ടികയിലായിരുന്നു. ഭൂമി തരം മാറ്റൽ, തരം മാറ്റിയ ഭൂമിയിലെ കെട്ടിട നിർമാണം, അമിത ഫീസ് ഈടാക്കൽ, ഇൻസ്പെക്ഷൻ സമയത്തെ കൃത്രിമം ഇവയെല്ലാം മുൻ കാലങ്ങളിൽ നടത്തിയ മാനേജ്മെൻ്റ് ആണ്. ഈ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നും ഒ. നിധീഷ് ആവശ്യപ്പെട്ടു.

വളരെ പുതിയ വളരെ പഴയ