കൂത്തുപറമ്പ് തൊക്കിലങ്ങാടി ഹയർ സെക്കൻഡറി സ്കൂളിന് സമീപമുള്ള ഈരാച്ചി മുത്തപ്പൻ മടപ്പുരയുടെ കാഴ്ചവരവിനോട് അനുബന്ധിച്ച് യുവാവിനെ മർദ്ദിച്ചതായി പരാതി. കാഴ്ചവരവിന്റെ ആഘോഷങ്ങൾക്കിടെയാണ് അക്രമം നടന്നത്.
സംഭവം ഇങ്ങനെ:
ആഘോഷ പരിപാടികൾക്കിടെ താനടക്കമുള്ളവർക്ക് നേരെ ഒരു സംഘം ആളുകൾ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നും, യാതൊരു പ്രകോപനവുമില്ലാതെയാണ് മർദ്ദിച്ചതെന്നും അക്രമത്തിനിരയായ യുവാവ് ആരോപിക്കുന്നു. മർദ്ദനത്തിൽ പരിക്കേറ്റ താൻ ചികിത്സ തേടിയതായും യുവാവ് പറയുന്നു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആഘോഷ പരിപാടികൾക്കിടെയുണ്ടായ തർക്കമാണ് സംഘർഷത്തിലും മർദ്ദനത്തിലും കലാശിച്ചത് എന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
