Zygo-Ad

കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ വിവിധ താൽക്കാലിക തസ്തികകളിൽ ജോലി ഒഴിവ്; ജൂൺ ഒന്നു വരെ അപേക്ഷിക്കാം

 


കൂത്തുപറമ്പ്: കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ വിവിധ തസ്തികകളിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

ലാബ് ടെക്നിഷ്യൻ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, സ്റ്റാഫ് നേഴ്സ്, മെഡിക്കൽ റെക്കോർഡ് ലൈബ്രേറിയൻ, ഇലക്ട്രീഷ്യൻ (ചില്ലർ പ്രവർത്തിച്ചിട്ടുള്ള പ്രവൃത്തിപരിചയം നിർബന്ധം), ഡ്രൈവർ കം അറ്റൻഡർ, സെക്യൂരിറ്റി എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആവശ്യമായ രേഖകൾ സഹിതം 2026 ജൂൺ 1-ാം തീയതി വൈകുന്നേരം 3 മണിക്ക് മുൻപായി കൂത്തുപറമ്പ് താലൂക്ക് ആശുപത്രി ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ ആശുപത്രി ഓഫീസിൽ നിന്നും ലഭ്യമാണ്.


വളരെ പുതിയ വളരെ പഴയ