ആറളം: ആറളത്ത് കുളിമുറിയിൽ നിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടി. ആറളത്തെ ഷിജുവിന്റെ വീട്ടിൽ നിന്നുമാണ് ഉഗ്രവിഷമുള്ള രാജവെമ്പാലയെ പിടികൂടിയത്.
വീട്ടിലെ കുളിമുറിയിലാണ് പാമ്പിനെ കണ്ടത്. ആസ്ബറ്റോസ് ഷീറ്റിട്ടിരുന്ന മേൽക്കൂരയുടെ അടിവശത്താണ് പാമ്പുണ്ടായിരുന്നത്.
കുളിമുറിയിൽ അനക്കം കേട്ട് നോക്കുമ്പോഴാണ് പാമ്പിനെ കണ്ടത്. വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഇരിട്ടി സെക്ഷൻ താൽക്കാലിക വാച്ചറും മാർക്ക് പ്രവർത്തകനുമായ ഫൈസൽ വിളക്കോട്, മിറാജ് പേരാവൂർ എന്നിവർ ചേർന്ന് രാജവെമ്പാലയെ പിടികൂടി, ഉൾവനത്തിൽ തുറന്നുവിട്ടു.
