Zygo-Ad

കതിരൂരിൽ അത്യാധുനിക കോൾഡ് സ്റ്റോറേജും ചക്ക പ്രൊസസിങ് യൂണിറ്റും തുറന്നു; കാരായി രാജൻ എംഎൽഎ ഉദ്ഘാടനം ചെയ്തു

 


കതിരൂർ :വീട്ടുമുറ്റങ്ങളിൽ പാഴായിപ്പോകുന്ന ചക്കയെ വാണിജ്യാടിസ്ഥാനത്തിൽ വിപണിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ കതിരൂർ സർവീസ് സഹകരണ ബാങ്ക് അത്യാധുനിക കോൾഡ് സ്റ്റോറേജും ചക്ക പ്രൊസസ്സിങ് യൂണിറ്റും ആരംഭിച്ചു. സീസൺ സമയത്ത് ശേഖരിക്കുന്ന ചക്ക കേടുകൂടാതെ സൂക്ഷിക്കാനും മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റി വർഷം മുഴുവൻ വിപണിയിൽ ലഭ്യമാക്കാനുമാണ് ഈ സംരംഭത്തിലൂടെ ബാങ്ക് ലക്ഷ്യമിടുന്നത്. ജീവിതശൈലീ രോഗങ്ങൾക്കുള്ള മികച്ച പ്രതിരോധ ഔഷധമായ പച്ചച്ചക്കയുടെ ആരോഗ്യഗുണങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്നതും ഈ പദ്ധതിക്ക് പിന്നിലുണ്ട്.

കോൾഡ് സ്റ്റോറേജിന്റെ ഉദ്ഘാടനം കാരായി രാജൻ എംഎൽഎ നിർവഹിച്ചു. ചക്ക പ്രൊസസ്സിങ് യൂണിറ്റിന്റെ ഉദ്ഘാടനം സഹകരണ ജോയിന്റ് രജിസ്ട്രാർ പി വി വത്സരാജ് ആണ് നിർവഹിച്ചത്. ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

എ കെ ശോഭന, കെ വി പവിത്രൻ, ടി രജിത, കാരായി വിജയൻ, യു എം മീര, ശ്രീ രാമചന്ദ്രൻ, ഹജിന ബീഗം, കെ സി ബിൻസി എന്നിവർ ചടങ്ങിൽ സംസാരിച്ചു. ബാങ്ക് സെക്രട്ടറി എം രാജേഷ് ബാബു സ്വാഗതവും ബാങ്ക് ഡയറക്ടർ നഫീസത്തുൽ മിസിരിയ നന്ദിയും രേഖപ്പെടുത്തി.

 

വളരെ പുതിയ വളരെ പഴയ