Zygo-Ad

കൊട്ടിയൂർ വൈശാഖ മഹോത്സവം: സ്വയംഭൂവിൽ നെയ്യാട്ടം ഇന്ന് നടക്കും

 


കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് തുടക്കം കുറിച്ച് അക്കരെ കൊട്ടിയൂരിൽ സ്വയംഭൂവിൽ വ്യാഴാഴ്ച നെയ്യാട്ടം നടക്കും. വില്ലിപ്പാലൻ വലിയ കുറുപ്പും തേമങ്ങാടൻ മൂത്ത നമ്പ്യാരും മഠങ്ങളിൽ നിന്നും നെയ്യാട്ടത്തിനുള്ള നെയ്യമൃത് കുംഭങ്ങളുമായി ബുധനാഴ്ച കൊട്ടിയൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

മണത്തണ ചപ്പാരം ക്ഷേത്രത്തിൽ എത്തിച്ചേരുന്ന സംഘങ്ങൾ ഒന്നുചേർന്ന് ഇവിടെ നിന്നാണ് കൊട്ടിയൂർ സന്നിധിയിലേക്ക് നീങ്ങുക. ഇക്കരെ സന്നിധിയിലെത്തുന്ന സംഘങ്ങൾ വയനാട്ടിലെ മുതിരേരിക്കാവിൽ നിന്നും എഴുന്നള്ളിച്ച് എത്തിക്കുന്ന വാൾ കാത്തുനിൽക്കും.

വ്യാഴം സന്ധ്യയോടെ ഈ വാൾ ഇക്കരെ സന്നിധിയിലെത്തിയ ശേഷം നെയ്യാട്ട ചടങ്ങുകൾക്കായി സംഘം ബാവലി കടന്ന് അക്കരെ സന്നിധിയിലേക്ക് നീങ്ങും. തുടർന്ന് ചോതി വിളക്ക് തെളിക്കൽ, അഷ്ടബന്ധം മാറ്റൽ തുടങ്ങിയ പ്രധാന ചടങ്ങുകൾക്ക് ശേഷം വെള്ളി പുലർച്ചെ സ്വയംഭൂവിൽ നെയ്യാട്ടം നടക്കും.



വളരെ പുതിയ വളരെ പഴയ