Zygo-Ad

കൊട്ടിയൂർ വൈശാഖ മഹോത്സവം: പ്രധാന വിശേഷ ദിവസങ്ങൾ അറിയാം

 


കൊട്ടിയൂർ : പ്രശസ്തമായ കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ പ്രധാന ചടങ്ങുകൾ നടക്കുന്ന വിശേഷ ദിവസങ്ങൾ പ്രഖ്യാപിച്ചു. മെയ് 28 വ്യാഴാഴ്ച നെയ്യാട്ടത്തോടെയാണ് ഉത്സവ ചടങ്ങുകൾക്ക് തുടക്കമാകുന്നത്. പ്രധാന ദിവസങ്ങളിലെ ചടങ്ങുകൾ താഴെ പറയുന്ന ക്രമത്തിലാണ് നടക്കുക:

മെയ് 28 വ്യാഴം: നെയ്യാട്ടം

മെയ് 29 വെള്ളി: ഭണ്ഡാരം എഴുന്നള്ളത്ത്

ജൂൺ 05 വെള്ളി: തിരുവോണം ആരാധന

ജൂൺ 07 ഞായർ: ഇളനീർവെപ്പ്

ജൂൺ 08 തിങ്കൾ: ഇളനീരാട്ടം, അഷ്ടമി ആരാധന

ജൂൺ 10 ബുധൻ: രേവതി ആരാധന

ജൂൺ 14 ഞായർ: രോഹിണി ആരാധന

ജൂൺ 16 ചൊവ്വ: തിരുവാതിര ചതുശ്ശതം

ജൂൺ 17 ബുധൻ: പുണർതം ചതുശ്ശതം

ജൂൺ 19 വെള്ളി: ആയില്യം ചതുശ്ശതം

ജൂൺ 20 ശനി: മകം കലം വരവ്

ജൂൺ 23 ചൊവ്വ: അത്തം ചതുശ്ശതം, വാളാട്ടം, കലശപൂജ

ജൂൺ 24 ബുധൻ: തൃക്കലശാട്ട്

മഹോത്സവത്തോടനുബന്ധിച്ച് സ്ത്രീകൾക്കുള്ള പ്രവേശന നിയന്ത്രണങ്ങളും ദേവസ്വം അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. മെയ് 30ന് അർധരാത്രി ഭണ്ഡാരം അക്കര കൊട്ടിയൂർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനു മുമ്പും, ജൂൺ 20 മകം നാൾ ഉച്ച ശീവേലിക്ക് ശേഷവും സ്ത്രീകൾക്ക് അക്കര കൊട്ടിയൂർ ക്ഷേത്രത്തിൽ പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് കൊട്ടിയൂർ ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസർ അറിയിച്ചു.

 

വളരെ പുതിയ വളരെ പഴയ