Zygo-Ad

സ്കൂൾ മാർക്കറ്റ് ഉദ്ഘാടനം ചെയ്തു.


കതിരൂർ: ചുണ്ടങ്ങാപ്പൊയിൽ കതിരൂർ പബ്ലിക്ക് വെൽഫെയർ കോ ഓപ്പറേറ്റിവ് സൊസൈറ്റി നീതി സ്റ്റോറിന് സമീപം സ്കൂൾ മാർക്കറ്റ് കോ ഓപ്പറേറ്റീവ് സീനിയർ ഓഡിറ്റർ ഷഹനാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എ പ്രേമരാജൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു ,

വൈസ് പ്രസിഡണ്ട് എൻ ഹരീന്ദ്രൻ, ഡയറക്ടർമാരായ പി.വി പ്രദിപ്കുമാർ, വി.പി. അശോകൻ ഓഡിറ്റർ നിത്യ എന്നിവർ ആശംസാ പ്രസംഗം നടത്തി. 

സെക്രട്ടറി പി . ജനിഷ സ്വാഗതവും ഡയറക്ടർ സി. കെ ഷറഫുദ്ദിൻ നന്ദിയും രേഖപ്പെടുത്തി. കുറഞ്ഞ വിലയിൽ സ്‌കൂൾ സാധനങ്ങൾ വിദ്യാർത്ഥികൾക്ക് ലഭിക്കും

വളരെ പുതിയ വളരെ പഴയ