Zygo-Ad

കൊട്ടിയൂർ വൈശാഖ മഹോത്സവം: പ്രക്കുഴം ചടങ്ങുകൾ ഇന്ന് നടക്കും

 


കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഒരുക്കങ്ങൾക്ക് തുടക്കം കുറിക്കുന്ന പ്രക്കുഴം ചടങ്ങുകൾ ശനിയാഴ്ച നടക്കും. ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ ചേരുന്ന യോഗത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമാകുന്നത്. ഉത്സവവുമായി ബന്ധപ്പെട്ട വിവിധ ചടങ്ങുകളുടെ സമയക്രമം നിശ്ചയിക്കുന്നത് പ്രക്കുഴം ദിവസമാണ്. മെയ് ഒന്നിന് മണത്തണ വാകയാട്ട് പൊടിക്കളത്തിൽ ദൈവത്തെ കാണൽ ചടങ്ങ് നടന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രക്കുഴത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായത്.

 

വളരെ പുതിയ വളരെ പഴയ