Zygo-Ad

സോഫ്റ്റ്‌ ബേസ് ബോൾ താരത്തിന് കോൺഗ്രസിന്റെ കൈത്താങ്ങ്.


മട്ടന്നൂർ : നേപ്പാളിൽ വച്ച് നടക്കുന്ന സോഫ്റ്റ്‌ ബേസ് ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന മരുതായി സ്വദേശി കെ.വി. ശ്രീരാഗിന് ആവശ്യമായ ധനസഹായം മട്ടന്നൂരിലെ കോൺഗ്രസിന്റെ നേതൃത്വത്തിൽ യു.ഡി.എഫ്. വാട്ട്സപ്പ് ഗ്രൂപ്പ് അംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും സഹായത്തോടെ സമാഹാരിച്ച് നൽകി.

 കഴിഞ്ഞ തവണ ചാമ്പ്യന്മാരായ ഇന്ത്യൻ ടീമിലെ താരം കൂടിയായ ശ്രീരാഗിന് ഇത്തവണ നേപ്പാളിൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പോവാനുള്ള സാമ്പത്തിക സ്ഥിതിയില്ലാതെ ബുദ്ധിമുട്ടിയ സാഹചര്യത്തിലാണ് കോൺഗ്രസ്സ് നേതൃത്വം ഇടപെട്ട് ആവശ്യമായ സാമ്പത്തികസഹായം സമാഹരിച്ച് കൈമാറിയത്. 

കോൺഗ്രസ് മട്ടന്നൂർ നോർത്ത് മണ്ഡലം പ്രസിഡണ്ട് ഒ.കെ.പ്രസാദ്, കെ.എസ്‍.യു ജില്ലാ ഉപാധ്യക്ഷൻ ഹരികൃഷ്ണൻ പാളാട്, മരുതായി വാർഡ് കൗൺസിലർ സി. അജിത്ത് എന്നിവർ ചേർന്ന് തുക ശ്രീരാഗിന് കൈമാറി. കെ.എസ്‍.യു മട്ടന്നൂർ നിയോജക മണ്ഡലം പ്രസിഡന്റ്‌ ഹരികൃഷ്ണൻ പൊറോറ, രാജീവ്‌ എം ആർ, അജേഷ് കല്ലേരിക്കരഎന്നിവർ നേതൃത്വം നൽകി.

വളരെ പുതിയ വളരെ പഴയ