Zygo-Ad

കീം പരീക്ഷയിൽ രണ്ടാം റാങ്ക് തിളക്കവുമായി കൂത്തുപറമ്പ് സ്വദേശി ധ്യാൻതേജ്



കൂത്തുപറമ്പ്: സംസ്ഥാന കീം പരീക്ഷാ ഫലം പുറത്തു വന്നപ്പോൾ അഭിമാന നേട്ടവുമായി കൂത്തുപറമ്പ് ചെറുവാഞ്ചേരി പൂവ്വത്തൂർ സ്വദേശി ധ്യാൻതേജ് രണ്ടാം റാങ്ക് സ്വന്തമാക്കി. പ്രതിഭ തെളിയിച്ച ഈ ഉജ്ജ്വല വിജയത്തോടെ നാടിന്റെയും കുടുംബത്തിന്റെയും പെരുമ ഉയർത്തിയിരിക്കുകയാണ് ഈ മിടുക്കൻ.

 പ്രദീപൻ മണപ്പാട്ടി അനിഷ ദമ്പതികളുടെ മകനാണ് ധ്യാൻതേജ്. വലിയ പ്രയത്നത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും കൈവരിച്ച ഈ നേട്ടത്തിൽ ധ്യാൻതേജിനെ തേടി നിരവധി അഭിനന്ദനങ്ങളാണ് ഇപ്പോൾ എത്തിക്കൊണ്ടിരിക്കുന്നത്.

വളരെ പുതിയ വളരെ പഴയ