Zygo-Ad

പാട്യം ഗോപാലൻ മെമ്മോറിയൽ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി


ചെറുവാഞ്ചേരി: പാട്യം ഗോപാലൻ മെമ്മോറിയൽ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ദിനം വൈവിധ്യമാർന്ന ബോധവൽക്കരണ പരിപാടികളോടെ ആചരിച്ചു.

ചടങ്ങിന്റെ ഉദ്ഘാടനം പി. എ. ബഷീർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ, നിർവഹിച്ചു.

 ലഹരി ഉപയോഗം വ്യക്തിയുടെ ജീവിതം മാത്രമല്ല, കുടുംബത്തെയും സമൂഹത്തെയും ഒരുപോലെ തകർത്തെറിയുന്ന സാമൂഹിക വിപത്താണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ലഹരിക്കെതിരായ പോരാട്ടത്തിൽ വിദ്യാർത്ഥികളുടെ ജാഗ്രതയും ധൈര്യവുമാണ് ഏറ്റവും വലിയ ആയുധമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്കൂൾ പ്രധാനാധ്യാപകൻ ജെ. ജിതേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് കെ. കെ. സമീർ അധ്യക്ഷത വഹിച്ചു. 

കമ്യൂണിറ്റി പോലീസ് ഓഫീസർമാരായ കെ. കെ. ഷെഫീർ, പി. ജിഷ, അധ്യാപകരായ വി. പി. ആയിഷ, ജി സുഗിഷ, വി സി. നിദ, കെ. പി. അബ്ദുള്ള എന്നിവർ ലഹരിയുടെ നിയമവശങ്ങൾ, ആരോഗ്യപ്രശ്നങ്ങൾ, സാമൂഹിക പ്രത്യാഘാതങ്ങൾ എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് വിശദമായി ബോധവൽക്കരണം നടത്തി.

പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾ ലഹരി വിരുദ്ധ ദിന പ്രതിജ്ഞ എടുത്തു.

വളരെ പുതിയ വളരെ പഴയ