Zygo-Ad

കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെ അതിക്രമം; രണ്ട് പ്രതികളെ കോടതി റിമാൻഡ് ചെയ്തു

 


കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ അതിക്രമം കാണിച്ച കേസിൽ രണ്ട് പേരെ കൂത്തുപറമ്പ് കോടതി റിമാൻഡ് ചെയ്തു. ആമ്പിലാട് നടുക്കണ്ടി ഹൗസിൽ എൻ സൗരാഗ്, കോട്ടയം തള്ളോട്ടെ സരയൂവിൽ പ്രണവ് എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്.

ആശുപത്രി ജീവനക്കാരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും അതിക്രമം നടത്തുകയും ചെയ്ത സംഭവത്തിലാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. ആശുപത്രികൾക്കും ആരോഗ്യ പ്രവർത്തകർക്കുമെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുടെ ഭാഗമായാണ് പ്രതികളെ റിമാൻഡ് ചെയ്തത്.


വളരെ പുതിയ വളരെ പഴയ