Zygo-Ad

മട്ടന്നൂരിൽ കനത്ത മഴയിൽ ഓടുമേഞ്ഞ ഇരുനില കെട്ടിടം തകർന്നു വീണു

 


മട്ടന്നൂർ എടയന്നൂരിൽ കനത്ത മഴയെ തുടർന്ന് ഓടുമേഞ്ഞ ഇരുനില കെട്ടിടം തകർന്നു വീണു. ഇന്ന് രാവിലെയായിരുന്നു പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയ ഈ സംഭവം ഉണ്ടായത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് ശക്തമായ മഴ തുടരുകയായിരുന്നു.മഴയുടെ ശക്തിയിൽ കെട്ടിടം പൂർണ്ണമായും തകർന്നു വീണു രാവിലെയായതിനാൽ കെട്ടിടത്തിലും പരിസരത്തും ആളുകൾ ഇല്ലാതിരുന്നതുകൊണ്ട് വലിയൊരു ദുരന്തമാണ് ഒഴിവായത്.  കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ പഴക്കമുള്ളതും അപകടാവസ്ഥയിലുള്ളതുമായ മറ്റ് കെട്ടിടങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

 

വളരെ പുതിയ വളരെ പഴയ