Zygo-Ad

മട്ടന്നൂർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ പുതുവർഷത്തിൽ ജനങ്ങൾക്ക് സമർപ്പിക്കും വി കെ സനോജ് എം എൽ എ

 


മട്ടന്നൂരിൽ നിർമ്മാണം പുരോഗമിക്കുന്ന സർക്കാർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ പുതുവർഷ സമ്മാനമായി ജനങ്ങൾക്ക് സമർപ്പിക്കുമെന്ന് വി കെ സനോജ് എം എൽ എ അറിയിച്ചു. ആശുപത്രിയുടെ നിർമാണ പുരോഗതി വിലയിരുത്താൻ എം എൽ എയുടെ നേതൃത്വത്തിലുള്ള സംഘം നേരിട്ടെത്തി സന്ദർശനം നടത്തി. നിലവിൽ പ്രവൃത്തികൾ ദ്രുതഗതിയിലാണ് മുന്നോട്ട് പോകുന്നത്. അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന ഈ സ്പെഷ്യാലിറ്റി ആശുപത്രി യാഥാർത്ഥ്യമാകുന്നതോടെ മട്ടന്നൂരിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങൾക്ക് മികച്ച ചികിത്സാ സൗകര്യങ്ങൾ സ്വന്തം നാട്ടിൽ തന്നെ ലഭ്യമാകും.

 

വളരെ പുതിയ വളരെ പഴയ