കണ്ണൂർ ജില്ലാ അണ്ടർ-17 സെലക്ഷൻ ചെസ് ചാമ്പ്യൻഷിപ്പ് 2026ൽ കുന്നിരിക്ക സ്വദേശികളായ സഹോദരങ്ങൾ മികച്ച നേട്ടം സ്വന്തമാക്കി. കുന്നിരിക്ക ശ്രീപദത്തിൽ രജനീഷ്–വീണ ദമ്പതികളുടെ മക്കളായ ആരാധ്യ കൊമ്മേരി രാജനീഷും ആദേഷ് കൊമ്മേരി രാജനീഷുമാണ് ചെസ്സ് ബോർഡിൽ വീണ്ടും തങ്ങളുടെ കഴിവ് തെളിയിച്ചത്. ചാമ്പ്യൻഷിപ്പിന്റെ ഗേൾസ് വിഭാഗത്തിൽ ആരാധ്യ രണ്ടാം സ്ഥാനവും ഓപ്പൺ വിഭാഗത്തിൽ ആദേഷ് നാലാം സ്ഥാനവും കരസ്ഥമാക്കി നാടിന്റെ അഭിമാനമായി മാറി.
ഇരുവരും കുന്നിരിക്ക യു.പി. സ്കൂളിലെ വിദ്യാർഥികളാണ്. തുടർച്ചയായി നടത്തുന്ന മികച്ച പ്രകടനങ്ങളിലൂടെ ചെസ് രംഗത്ത് ഏറെ ശ്രദ്ധേയരായ ഈ സഹോദരങ്ങൾ തങ്ങളുടെ സ്കൂളിനും നാടിനും ഒരേപോലെ പെരുമ സമ്മാനിക്കുകയാണ്.
