കതിരൂർ: കതിരൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ റാഗിംഗിനെതിരെ ബോധവൽക്കരണം നടത്തി.
കതിരൂർ എസ്.ഐ.വിഷ്ണു രാജ് ക്ലാസിന് നേതൃത്വം നൽകി. റാഗിംഗ് നിസ്സാരമായി കാണരുതെന്നും അതിന്റെ പ്രത്യാഘാതങ്ങൾ ഭാവി ജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം കുട്ടികളെ ഓർമിപ്പിച്ചു.
ലഹരിക്കെതിരെയുളള ഓപ്പറേഷൻ തൂഫാൻ പദ്ധതിയുമായി സഹകരിക്കാൻ സന്നദ്ധ സംഘടനകൾക്കും വിദ്യാർഥികൾക്കും ഏറെ കഴിയുമെന്നും അദ്ദേഹം ഉണർത്തി. പ്രിൻസിപ്പൽ ഡോ.ബിനോയ് എൻ.ജെ അധ്യക്ഷത വഹിച്ചു.
പ്രോഗ്രാം ഓഫീസർ ഫൈസൽ. പി.കെ, സീനിയർ അസി. ടി.കെ.ഷാജ് , ഭുവനേശ്വരി ടീച്ചർ, ആദിൽ കാരായി, എൻ.എസ്.എസ് ലീഡർ മുഹമ്മദ് അസ്അദ് സംസാരിച്ചു.
