Zygo-Ad

എ ക്ലാസ്സ് മെമ്പർമാരുടെ മക്കളെ കതിരൂർ പബ്ലിക്ക് വെൽ ഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി അനുമോദിച്ചു.


കതിരൂർ: ചുണ്ടങ്ങാപ്പൊയിലിലെ കതിരൂർ പബ്ലിക്ക് വെൽ ഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി എസ്. എസ്എൽ.സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ സൊസൈറ്റി എ ക്ലാസ്സ് മെമ്പർമാരുടെ മക്കളെ അനുമോദിച്ചു.

പാനൂർ നഗരസഭ ഉപാധ്യക്ഷൻ ടി എം ബാബുരാജ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് മെമ്പർ സുശീൽ ചന്ദ്രോത്ത് ഉപഹാര സമർപ്പണം നടത്തി. സൊസൈറ്റി പ്രസിഡണ്ട് എ പ്രേമരാജൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

കെ.കെ നാരായണൻ മാസ്റ്റർ, എൻ ഹരീന്ദ്രൻ, എൻ ഭാസ്‌കരൻ മാസ്റ്റർ, ജി.വി.രാകേശ് എന്നിവർ ആശംസാ പ്രസംഗം നടത്തി. ഡയറക്ടർ പി.വി പ്രദീപ് കുമാർ സ്വാഗതവും സെക്രട്ടരി പി. ജനിഷ നന്ദിയും രേഖപ്പെടുത്തി.

വളരെ പുതിയ വളരെ പഴയ