Zygo-Ad

കേന്ദ്ര ജീവനക്കാർക്ക് തുല്യമായി സംസ്ഥാന ജീവനക്കാർക്കും ആവശ്യമായവ നടപ്പിലാക്കണമെന്ന് തലശ്ശേരി ജില്ലാ കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു


കൂത്തുപറമ്പ്: എയ്ഡഡ് സ്കൂൾ മിനി സ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ തലശ്ശേരി ജില്ലാ വിദ്യാഭ്യാസ യോഗം ശനിയാഴ്ച കൂത്തുപറമ്പ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ ബഹുമാനപ്പെട്ട അസോസിയേഷൻ സംസ്ഥാന ട്രഷറർ ശ്രീ. ഗോപീകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 

ക്ലാസ് ഫോർ ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം പുന:സ്ഥാപിക്കുക, ഭിന്നശേഷി നിയമപ്രകാരം അംഗീകാരം ലഭിക്കാത്ത ഒരു തസ്തിക മാത്രമുള്ള യുപി സ്ക്കൂളിലെ ഒ എമാരുടെ നിയമനവും മറ്റ് അനധ്യാപക നിയമനങ്ങളും അംഗീകരിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ചു കൊണ്ട് പഴയ പെൻഷൻ പദ്ധതിയായ സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതി പുന:സ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പള പരിഷ്കരണം നടപ്പിലാക്കാനുള്ള നടപടികൾ സ്വീകരിക്കുക, ശമ്പളത്തിലെ അപാകതകൾ പരിഹരിക്കുക, കേന്ദ്ര ജീവനക്കാർക്ക് തുല്യമായി സംസ്ഥാന ജീവനക്കാർക്കും ഡി എ ക്ഷാമബത്ത അനുവദിക്കുക, മെഡിക്കൽ ഇൻഷൂറൻസ് പദ്ധതിയായ മെഡിസെപ്പ് കൂടുതൽ കാര്യക്ഷമമാക്കാൻ ചികിത്സ ചെലവുകൾ പൂർണ്ണമായി അനുവദിക്കുക, പെൻഷൻ പ്രായം ഉയർത്തുക എന്നീ ആവശ്യങ്ങൾ നടപ്പിലാക്കണമെന്ന് തലശ്ശേരി ജില്ലാ കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു.

 യോഗത്തിൽ അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡണ്ട്മാരായ എ രാജേഷ് കുമാർ, ജതീന്ദ്രൻ കുന്നോത്ത്, റവന്യൂ ജില്ലാ പ്രസിഡണ്ട് സന്തോഷ് വി കരിയാട്, ജില്ലാ ട്രഷർ സന്തോഷ് കുമാർ പി, രാജീവൻ പി , ജഗതീഷ് കെ , ഇസ്മയിൽ ടി പി, ജയേഷ് ശിവപുരം, ഫസൽപി പി എന്നിവർ സംസാരിച്ചു.

 യോഗത്തിൽ വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി മനോജ് കെ.വി സ്വാഗതവും വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് ഷിജു എകെ അധ്യക്ഷതയും വഹിച്ചു ജില്ലാ വൈസ് പ്രസിസണ്ട് സുനീഷ് ടി എം നന്ദി പറഞ്ഞു.

വളരെ പുതിയ വളരെ പഴയ