Zygo-Ad

കൊട്ടിയൂർ വൈശാഖ മഹോത്സവം: നികുതി വെട്ടിച്ച 54 വാഹനങ്ങളിൽനിന്ന് 12.67 ലക്ഷം രൂപ പിഴയീടാക്കി

 


കൊട്ടിയൂർ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്മെൻ്റ് വിഭാഗം നടത്തിയ കർശന പരിശോധനയിൽ നികുതി വെട്ടിപ്പ് നടത്തിയ 54 വാഹനങ്ങളിൽനിന്ന് പിഴയീടാക്കി. കർണാടകത്തിൽനിന്ന് ഉത്സവത്തിനെത്തിയ വാഹനങ്ങളിലാണ് വ്യാപകമായി നികുതി വെട്ടിപ്പ് കണ്ടെത്തിയത്. ഇത്തരത്തിൽ നിയമം ലംഘിച്ച വാഹനങ്ങളിൽനിന്നായി ആകെ 12,67,410 രൂപയാണ് അധികൃതർ ഈടാക്കിയത്.

ഉത്സവ നാളുകളിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കിയതോടെ, ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള മറ്റ് വാഹനങ്ങൾ കൃത്യമായി നികുതി അടച്ച ശേഷമാണ് പിന്നീട് ഉത്സവത്തിനെത്തിയത്. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.

 

വളരെ പുതിയ വളരെ പഴയ