Zygo-Ad

കൂത്തുപറമ്പ് മൂര്യാട് വീടിന് മുകളിൽ തെങ്ങ് കടപുഴകിവീണ് വീട് തകർന്നു

 


കൂത്തുപറമ്പ് മൂര്യാട് പ്രദേശത്ത് കനത്ത നാശനഷ്ടം വിതച്ച് വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണു. ചെറുവോട്ടെ കരുവാത്ത് ദേവിയുടെ വീടിനു മുകളിലാണ് വലിയ തെങ്ങ് വീണത്. തെങ്ങ് വീണതിനെ തുടർന്ന് വീടിന് വലിയ രീതിയിലുള്ള തകരാറുകൾ സംഭവിച്ചിട്ടുണ്ട്.

അപകടം നടക്കുമ്പോൾ ദേവി വീടിൻ്റെ പുറത്തായിരുന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്. വലിയ ശബ്ദത്തോടെ തെങ്ങ് വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് പ്രദേശവാസികൾ സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തുകയും അധികൃതരെ വിവരമറിയിക്കുകയും ചെയ്തു.

 

വളരെ പുതിയ വളരെ പഴയ