Zygo-Ad

മുക്കുപണ്ടം പണയം വെക്കാൻ ശ്രമം: രണ്ടുപേർ മട്ടന്നൂർ പോലീസിന്റെ പിടിയിൽ


മട്ടന്നൂർ: വ്യാജ സ്വർണ്ണം (മുക്കുപണ്ടം) പണയം വെക്കാൻ ശ്രമിച്ച രണ്ടുപേരെ മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. ആലക്കോട് സ്വദേശി ഇ.ജെ. നിതിൻ, നായാട്ടുപാറ ചോല റോഡിലെ പി. വിഷ്ണു എന്നിവരാണ് പിടിയിലായത്.

ചാലോട്ടെ സഹകരണ സ്ഥാപനത്തിൽ പണയം വെക്കാനെത്തിയപ്പോഴാണ് ഇരുവരും പിടിയിലാകുന്നത്. സംശയം തോന്നിയ സ്ഥാപന അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ എത്തിയ പോലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സംഭവത്തിൽ ഇരുവരെയും ചോദ്യം ചെയ്തു വരികയാണെന്നും വ്യാജ സ്വർണ്ണം നിർമ്മിച്ചു നൽകുന്ന വൻ സംഘങ്ങൾ ഇതിന് പിന്നിലുണ്ടോ എന്ന് അന്വേഷിക്കുമെന്നും മട്ടന്നൂർ പോലീസ് അറിയിച്ചു.

വളരെ പുതിയ വളരെ പഴയ