Zygo-Ad

കതിരൂരിൽ കനത്ത മഴയിൽ വീടിന്റെ മതിലിടിഞ്ഞു വീണു വാഹനത്തിനും വീടിനും കേടുപാടുകൾ


കതിരൂർ: കനത്ത മഴയെത്തുടർന്ന് കതിരൂരിൽ വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണ് വീടിനും മുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനത്തിനും കേടുപാടുകൾ സംഭവിച്ചു. 

കതിരൂർ പൊന്ന്യം വെസ്റ്റ് പുല്ലാടി റോഡിലെ ഫാത്തിമാസിൽ കെ പി അഷറഫിന്റെ വീടിന്റെ മതിലാണ് തകർന്നു വീണത്.

ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. വലിയ ശബ്ദത്തോടെ മതിൽ ഇടിഞ്ഞുവീഴുകയായിരുന്നു. ഈ സമയത്ത് മുറ്റത്ത് ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിലായി ശക്തമായ മഴയാണ് പെയ്യുന്നത്.

വളരെ പുതിയ വളരെ പഴയ