Zygo-Ad

പാൽച്ചുരം റോഡ് അറ്റകുറ്റപ്പണിക്കായി ഞായറാഴ്ച അടച്ചിടും: ഗതാഗതം നെടുംപൊയിൽ വഴി തിരിച്ചുവിടും

 


കേളകം: അമ്പായത്തോട് ബോയ്‌സ് ടൗൺ റോഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ജൂലൈ 19 ഞായറാഴ്‌ച റോഡ് ഗതാഗതം പൂർണ്ണമായും നിയന്ത്രിക്കും. പാൽച്ചുരം വഴിയുള്ള ഈ നിയന്ത്രണം കണക്കിലെടുത്ത് ഇതുവഴി പോകേണ്ട വാഹനങ്ങൾ നെടുംപൊയിൽ റോഡ് വഴി തിരിഞ്ഞു പോകേണ്ടതാണെന്ന് കേരള റോഡ് ഫണ്ട് ബോർഡ് അസിസ്‌റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. വയനാട്ടിലേക്കും തിരിച്ചുമുള്ള യാത്രക്കാർ ഈ ഗതാഗത നിയന്ത്രണം ശ്രദ്ധിക്കണം.

​ 

വളരെ പുതിയ വളരെ പഴയ