Zygo-Ad

ഉമ്മൻ ചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

 


കൂത്തുപറമ്പ്: കൂത്തുപറമ്പ് മഹിള കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. ആമ്പിലാട് ഇന്ദിര ഭവനിൽ നടന്ന സമ്മേളനം കൂത്തുപറമ്പ് മുൻസിപ്പൽ കൗൺസിലറും ഡിസിസി ജനറൽ സെക്രട്ടറിയുമായ പി കെ സതീശൻ ഉദ്ഘാടനം ചെയ്തു. മഹിള കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് കെ കെ ഗീത ടീച്ചർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ആമ്പിലാട് വള്ളുവ അനീഷിൻ്റ ചികിത്സാ സഹായ കമ്മിറ്റിയുടെ ഫണ്ടിലേക്ക് ബ്ലോക്ക് മഹിള കോൺഗ്രസ്സ് സ്വരൂപിച്ച ധനസഹായം കൈമാറി. ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറി യു സത്യചന്ദ്രൻ, കെ സരള ടീച്ചർ, പി ഗിരിജ, എൻ രഘുനാഥൻ, സുജാത ടീച്ചർ, എ രഘുനാഥ്, നിമ എന്നിവർ സമ്മേളനത്തിൽ സംസാരിച്ചു.


വളരെ പുതിയ വളരെ പഴയ