ഇരിട്ടി മട്ടന്നൂർ റൂട്ടിലെ കൂരൻമുക്കിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ അച്ഛനും മകനും മരണപ്പെട്ടു. ബസ് ഇരുചക്ര വാഹനത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്. കോളാരി സ്വദേശികളായ കൊളാരി ഇല്ലത്തു വളപ്പിൽ വിനോദ്, അദ്ദേഹത്തിന്റെ മകൻ വൈഷ്ണവ് എന്നിവരാണ് മരണപ്പെട്ടത്. ഇന്ന് വൈഷ്ണവിന്റെ ജന്മദിനമായിരുന്നു എന്ന വാർത്ത നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി.
അപകടത്തെ തുടർന്ന് ഇരിട്ടി മട്ടന്നൂർ റൂട്ടിൽ കൂരൻമുക്കിൽ നാട്ടുകാർ സ്വകാര്യ ബസുകൾ തടഞ്ഞു. സംഭവ സ്ഥലത്ത് വലിയ രീതിയിലുള്ള ജനരോഷമാണ് ഉയരുന്നത്.
