Zygo-Ad

ഇരിട്ടിയിൽ ഗതാഗത പരിഷ്കാരം നിലവിൽ വന്നു; നിയമലംഘകർക്കെതിരെ കർശന നടപടി

 


ഇരിട്ടി നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനായി നഗരസഭയും പോലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി ഏർപ്പെടുത്തിയ പുതിയ ഗതാഗത പരിഷ്കാരം നിലവിൽ വന്നു. നിശ്ചിത പാർക്കിംഗ് മേഖലകളിൽ പ്രൊഫഷണൽ രീതിയിലുള്ള നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പുതിയ നിർദ്ദേശങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പോലീസ് നിത്യേന നഗരത്തിൽ നിരീക്ഷണം നടത്തും.

പുതിയ പരിഷ്കാര പ്രകാരം സ്വകാര്യ വാഹനങ്ങൾക്ക് അനുവദിച്ചിട്ടുള്ള പാർക്കിംഗ് മേഖലകളിൽ അരമണിക്കൂറിൽ കൂടുതൽ സമയം വാഹനം നിർത്തിയിടാൻ അനുവദിക്കില്ല. അതിൽ കൂടുതൽ സമയം പാർക്ക് ചെയ്യേണ്ടവർ പേ പാർക്കിംഗ് സംവിധാനം ഉപയോഗപ്പെടുത്തണം. നിയമം ലംഘിച്ച് അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹന ഉടമകളിൽ നിന്നും വൻതുക പിഴ ഈടാക്കാനാണ് തീരുമാനം. നഗരത്തിൽ പലയിടങ്ങളിലും തോന്നിയപോലെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കാനാണ് ഈ കർശന നടപടി.

വാഹനങ്ങളുടെ പാർക്കിംഗിനായി നിശ്ചയിച്ചിട്ടുള്ള പ്രധാന മേഖലകൾ താഴെ പറയുന്നവയാണ്:

ഓട്ടോറിക്ഷ പാർക്കിംഗ്

ലൗവ്‌ലി സിൽക്ക് മുതൽ എൻ പി കവല വരെ, നാദം ജ്വല്ലറി മുതൽ ഫാഷൻ ടൂറിസ്റ്റ് ഹോം വരെ, ജയ ബേക്കറി മുതൽ ബാഗ് ബസാർ വരെ, യൂണിയൻ ബാങ്ക് കൾവർട്ട് മുതൽ ടി എൻ ഡ്രൈവിംഗ് സ്‌ക്കൂൾ വരെ, ഫാത്തിമ കോംപ്ലക്‌സ് ജംഗ്ഷൻ മുതൽ പങ്കജ് ജ്വല്ലറി വരെ, കെ കെ ടൂറിസ്റ്റ് ഹോം മുതൽ ശുഭ ഹാർഡ്‌വേഴ്‌സ് വരെ, പുതിയ ബസ് സ്റ്റാൻഡ് റോഡിന്റെ വലതുവശം എന്നിവടങ്ങളിലെ നിലവിലെ ഓട്ടോ സ്റ്റാൻഡുകൾ തുടരും.

ഇരുചക്ര വാഹന പാർക്കിംഗ്

സംഘം പൂജാസ്റ്റോർ മുതൽ ആര്യൻസ് ഹോട്ടൽ റോഡ് വരെയും ഗ്രാൻഡ് ബസാർ മുതൽ മൈജി ബിൽഡിംഗ് ജംഗ്ഷൻ വരെയും പാർക്കിംഗ് അനുവദിക്കും. സൂര്യ ഹോട്ടൽ ജംഗ്ഷൻ മുതൽ സി പി എം ഏരിയാ കമ്മിറ്റി ഓഫീസ് വഴി വരെയും നേരമ്പോക്ക് കവല മുതൽ ശ്രുതി ജ്വല്ലറി വരെയും ഒറ്റവരി ടൂ വീലർ പാർക്കിംഗ് ആയിരിക്കും. ഓറോ ബോർ ഷോപ്പ് മുതൽ പി В എം ഔഷധ ശാല വരെയും ഒറ്റവരി പാർക്കിംഗ് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

കാർ പാർക്കിംഗ്

ആര്യൻസ് ഹോട്ടൽ റോഡ് മുതൽ ബൈപ്പാസ് റോഡ് കവല വരെ, ഫൂട്ട് ആൻഡ് ഫീറ്റ് മുതൽ നാദം ജ്വല്ലറി കവല വരെ, തൗഫീഖ് ഹോട്ടൽ മുതൽ ഗ്രാൻഡ് ബസാർ വരെ, ശ്രുതി ജ്വല്ലറി മുതൽ താലൂക്ക് ഓഫീസ് കവല വരെ പ്രൈവറ്റ് കാർ പാർക്കിംഗ് അനുവദിക്കും. കൂടാതെ റൂറൽ ബാങ്ക് നീതി മെഡിക്കൽസ് മുതൽ ഓറോ ബോർ ഷോപ്പ് വരെയും ഷൂബൈ മുതൽ സ്‌കൈ ഗോൾഡ് വരെയും കാറുകൾ പാർക്ക് ചെയ്യാം. ഹാൻടെക്‌സ് മുതൽ സൂര്യ ഹോട്ടൽ റോഡ് വരെയുള്ള ഭാഗത്ത് അര മണിക്കൂർ മാത്രമായിരിക്കും പാർക്കിംഗ് അനുവദിക്കുക.

ടാക്സി സ്റ്റാൻഡ്

ബൈപ്പാസ് റോഡ് മുതൽ ഫൂട്ട് ആൻഡ് ഫീറ്റ് വരെയും പ്രിയ ഹോട്ടൽ മുതൽ തൗഫീഖ് ഹോട്ടൽ വരെയുമുള്ള നിലവിലെ ടാക്സി ജീപ്പ് സ്റ്റാന്റുകൾ തുടരും. ആക്രിക്കട മുതൽ യൂണിയൻ ബാങ്ക് കൾവർട്ട് വരെയും ടാക്സി സ്റ്റാൻഡ് ഉണ്ടായിരിക്കും.

നോ പാർക്കിംഗ് മേഖലകൾ

ഇരിട്ടി പാലം മുതൽ റോഡിന്റെ ഇടതുവശം ഗ്രീൻലീഫ് ഫ്‌ളവേഴ്സ് വരെയുള്ള ഭാഗത്ത് വാഹനങ്ങൾ നിർത്താൻ പാടില്ല. കൂടാതെ ബാഗ് ബസാർ മുതൽ പ്രിയ ഹോട്ടലിന് മുൻപ് വരെ, എസ് സ്‌ക്വയർ റസിഡൻസി കവല മുതൽ തലാൽ ഷോപ്പിംഗ് മാൾ വരെ, ടേക്ക് എ ബ്രേക്ക് കൾവർട്ട് മുതൽ ആക്രിക്കട വരെ, പയഞ്ചേരിമുക്ക് പെട്രോൾ പമ്പ് മുതൽ സൂര്യ സിൽക്ക്സ് കൾവർട്ട് വരെ നോ പാർക്കിംഗ് മേഖലയാണ്.

പയഞ്ചരിമുക്ക് കവല മുതൽ മാതൃകാ സൂപ്പർ മാർക്കറ്റ് വരെ, ആർ വിഷൻ മുതൽ പയഞ്ചേരി കവല വരെ, ഇരിട്ടി പാലം മുതൽ ഹാൻടെക്‌സ് വരെ, സ്‌കൈ ഗോൾഡ് മുതൽ എംടുഎച്ച് ജംഗ്ഷൻ കലുങ്ക് വരെ, നഗരസഭാ റോഡ് കവല മുതൽ പയഞ്ചേരിമുക്ക് ജംഗ്ഷൻ വരെ, ഇരിട്ടി പുതിയ ബസ് സ്റ്റാൻഡ് കവല മുതൽ ബൈപ്പാസ് റോഡ് ബി എഫ് സി ഫ്രൂട്ട് കട വരെ, പഴയ പാലം മുസ്ലീം പള്ളി മുതൽ ബസ് സ്റ്റാൻഡ് വരെയുള്ള ബൈപാസ് റോഡിന്റെ ഇരുവശങ്ങളിലും യാതൊരു കാരണവശാലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ലെന്ന് അധികൃതർ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ