Zygo-Ad

ഇരിട്ടിയിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി ഉളിയിൽ സ്വദേശി പിടിയിൽ


ഇരിട്ടി: മൈസൂരിൽ നിന്ന് കണ്ടെയ്‌നർ വാഹനത്തിൽ കടത്തിക്കൊണ്ടുവന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി ഉളിയിൽ സ്വദേശിയെ ഇരിട്ടി പോലീസ് പിടികൂടി. ഉളിയിൽ സ്വദേശി കേളോത്ത് സമീറിനെയാണ് ഇരിട്ടി എസ് ഐ ശ്രീനാഥിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രി ഇരിട്ടി പോലീസ് സ്റ്റേഷന് സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് പ്രതി പിടിയിലായത്. ഇരുപത് വലിയ ചാക്കുകളിലായാണ് പുകയില ഉത്പന്നങ്ങൾ സൂക്ഷിച്ചിരുന്നത്. ഹാൻസ്, കൂൾ ലിപ്പ് തുടങ്ങിയ നിരോധിത ഉത്പന്നങ്ങളാണ് പോലീസ് കണ്ടെടുത്തത്. ഏകദേശം ഇരുപത് ലക്ഷത്തോളം രൂപ വിലമതിക്കുന്നതാണ് പിടിച്ചെടുത്ത സാധനങ്ങൾ.

ഇവ കടത്താൻ ഉപയോഗിച്ച കണ്ടെയ്‌നർ വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. ഇരിട്ടി എസ് ഐ ശ്രീനാഥിന് പുറമെ എ എസ് ഐ സാരാഗ്, എസ് സി പി ഒ മാരായ ജിമ്മി, രാജേഷ്, സി പി ഒ മാരായ നിസാമുദ്ദീൻ, ജയൻ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.


 

വളരെ പുതിയ വളരെ പഴയ