കൂത്തുപറമ്പ്: തൊക്കിലങ്ങാടി പാലായിയിൽ പ്രധാന റോഡിലേക്ക് മരച്ചില്ല പൊട്ടി വീണു. അപകടസമയത്ത് റോഡിലൂടെ വാഹനങ്ങളോ കാൽനടയാത്രക്കാരോ കടന്നുപോകാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. മരച്ചില്ല വീണതിനെ തുടർന്ന് ഈ വഴിയിലുള്ള ഗതാഗതം അൽപസമയം പൂർണ്ണമായി തടസ്സപ്പെട്ടു.
തുടർന്ന് നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് റോഡിലേക്ക് വീണ മരച്ചില്ലകൾ മുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പ്രദേശത്ത് റോഡരികിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ അടിയന്തരമായി മുറിച്ചുമാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
