Zygo-Ad

കണ്ണൂർ -വയനാട് അതിർത്തി പാതയായ ബോയ്സ്ടൗൺ പാൽചുരം റോഡിൽ രാത്രിയാത്ര നിരോധിച്ചു

 


കണ്ണൂർ ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും റെഡ് അലർട്ട് നിലനിൽക്കുന്നതിനാലും ബോയ്സ്ടൗൺ പാൽചുരം റോഡിൽ രാത്രിയാത്ര നിരോധനം ഏർപ്പെടുത്തി. അപകട സാധ്യത ഒഴിവാക്കാൻ ജില്ലാ ദുരന്തനിവാരണ അതോരിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടറാണ് ഉത്തരവിറക്കിയത്. ഇന്ന് വൈകിട്ട് ആറ് മണി മുതൽ നാളെ രാവിലെ ആറ് മണി വരെയാണ് നിരോധനം. നിശ്ചിത സമയങ്ങളിൽ ഈ പാതയിലൂടെയുള്ള റോഡ് ഗതാഗതം പൂർണ്ണമായും തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ പോലീസിന് കളക്ടർ നിർദേശം നൽകിയിട്ടുണ്ട്.

 

വളരെ പുതിയ വളരെ പഴയ