Zygo-Ad

കോളേജ് ഓഫ് അപ്ലൈഡ് സയൻസ് പിണറായിയിൽ ബിരുദ കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ


പിണറായി ഐ എച്ച് ആർ ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഒഴിവുള്ള ബിരുദ സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. കണ്ണൂർ യൂണിവേഴ്സിറ്റിക്ക് കീഴിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്ഥാപനത്തിൽ ബി എസ് സി കംപ്യൂട്ടർ സയൻസ്, ബി കോം കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ നാല് വർഷ ബിരുദ കോഴ്സുകളിലേക്കാണ് അഡ്മിഷൻ. താൽപര്യമുള്ള വിദ്യാർഥികൾ ആഗസ്റ്റ് 3 തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് രക്ഷിതാക്കൾക്കൊപ്പം കോളേജിൽ നേരിട്ടെത്തണം. എസ് സി, എസ് ടി, ഒ ഇ സി, ഒ ബി എച്ച്, ഫിഷറീസ് തുടങ്ങിയ വിഭാഗങ്ങളിൽ പെട്ട വിദ്യാർഥികൾക്ക് ഫീസ് ആനുകൂല്യം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 8547005073, 9400700060 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.


വളരെ പുതിയ വളരെ പഴയ