Zygo-Ad

പേരട്ട തൊട്ടിൽപ്പാലത്ത് വീടുകളിൽ വെള്ളം കയറി; 26 പേരെ മദ്രസയിലേക്ക് മാറ്റിപ്പാർപ്പിച്ചു

ഇരിട്ടി: കനത്ത മഴയെ തുടർന്ന് ഉളിക്കൽ പഞ്ചായത്തിലെ പേരട്ട തൊട്ടിൽപ്പാലം മേഖലയിൽ പരക്കെ വെള്ളപ്പൊക്കം. പ്രദേശത്തെ എട്ടോളം വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് 26 പേരെ സമീപത്തെ നൂറുൽ ഹുദ മദ്രസാ കെട്ടിടത്തിലേക്ക് മാറ്റിപ്പാർപ്പിച്ചു.

വീടുകളിൽ കുടുങ്ങിപ്പോയവരെ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെയാണ് പുറത്തെത്തിച്ചത്. 19 മുതിർന്നവരും 7 കുട്ടികളും ഉൾപ്പെടെയുള്ളവരെയാണ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത്.

മഴ കനത്തു നിൽക്കുന്ന സാഹചര്യത്തിൽ പ്രദേശത്ത് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ തദ്ദേശ ഭരണകൂടവും ഫയർഫോഴ്സും സജ്ജമാണെന്ന് അധികൃതർ അറിയിച്ചു.


വളരെ പുതിയ വളരെ പഴയ