കൂത്തുപറമ്പ്: ഒ.ബി.സി മോർച്ച കൂത്തുപറമ്പ് മണ്ഡലം മുൻ പ്രസിഡന്റ് ജയദേവൻ മൊകേരിയുടെ മൂന്നാം ചരമവാർഷിക ദിനം ആചരിച്ചു. ബി.ജെ.പി കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെയും ഒ.ബി.സി മോർച്ചയുടെയും നേതൃത്വത്തിലാണ് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചത്.
ഒ.ബി.സി മോർച്ച സംസ്ഥാന സമിതി അംഗം കെ.പി. സഞ്ജീവ് കുമാർ ചടങ്ങിൽ അനുസ്മരണ പ്രഭാഷണം നടത്തി. ബി.ജെ.പി കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് ഷംജിത്ത് പാട്യം അധ്യക്ഷത വഹിച്ചു.
പാർട്ടി നേതാക്കളായ പ്രഭാകരൻ വള്ള്യായി, സി.കെ. സുരേഷ്, പ്രസാദ് വള്ളങ്ങാട്, എൻ.കെ. ജിതേഷ് ബാബു, ടി.പി. ശശിധരൻ മാക്കൂൽ പീടിക, സ്മിതേഷ് അണിയാരം, പി.പി. ജഗദീഷ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
