ചിറ്റാരിപ്പറമ്പ്: ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കർഷകച്ചന്തയുടെ പ്രവർത്തനം ആരംഭിച്ചു. ചന്തയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാലികാ പവിന കാരായി നിർവ്വഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. രഘൂത്തമൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനപ്രതിനിധികളും കാർഷിക വികസന സമിതി അംഗങ്ങളും പങ്കെടുത്തു. ഓഗസ്റ്റ് 22-ന് ആരംഭിച്ച കർഷകച്ചന്ത ഓഗസ്റ്റ് 25-ന് സമാപിക്കും. പ്രാദേശിക കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാനും വിഷരഹിത പച്ചക്കറികൾ ജനങ്ങളിലേക്ക് എത്തിക്കാനും ലക്ഷ്യമിട്ടാണ് ചന്ത സംഘടിപ്പിച്ചിരിക്കുന്നത്.
