കൂത്തുപറമ്പ്: കൂത്തുപറമ്പ് നഗരസഭയുടെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണച്ചന്തയ്ക്ക് തുടക്കമായി. ചന്തയുടെ ഉദ്ഘാടനം നഗരസഭ വൈസ് ചെയർപേഴ്‌സൺ എൻ.വി. ശ്രീജ നിർവ്വഹിച്ചു.
ഓഗസ്റ്റ് 22 മുതൽ 25 വരെ കൂത്തുപറമ്പ് കൃഷിഭവനിലാണ് ഓണച്ചന്ത പ്രവർത്തിക്കുന്നത്. വിഷരഹിതമായ പ്രാദേശിക പച്ചക്കറികളും ഓണവിഭവങ്ങളും കുറഞ്ഞ വിലയിൽ ജനങ്ങൾക്ക് ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കും.
