Zygo-Ad

മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് ഓണച്ചന്തയ്ക്ക് തുടക്കമായി


കൂത്തുപറമ്പ്: മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണച്ചന്തയ്ക്ക് മൂന്നാം പീടിക ടൗണിൽ തുടക്കമായി. ഓണച്ചന്തയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സന്ധ്യാലക്ഷ്മി നിർവ്വഹിച്ചു.

ഓണക്കാലത്ത് പൊതുജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ വിഷരഹിത പച്ചക്കറികളും കാർഷിക ഉൽപ്പന്നങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചന്ത പ്രവർത്തിക്കുന്നത്. ചടങ്ങിൽ ജനപ്രതിനിധികളും കാർഷിക വികസന സമിതി അംഗങ്ങളും പങ്കെടുത്തു.



വളരെ പുതിയ വളരെ പഴയ