കൂത്തുപറമ്പ്: കോട്ടയം ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണക്കാല കർഷകച്ചന്തയ്ക്ക് കോട്ടയം അങ്ങാടിയിൽ തുടക്കമായി. ചന്തയുടെ ഉദ്ഘാടനം കോട്ടയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. ജലചന്ദ്രൻ നിർവ്വഹിച്ചു.
ഓണക്കാലത്ത് പ്രാദേശിക കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാനും വിഷരഹിതമായ പച്ചക്കറികളും മറ്റ് കാർഷിക വിഭവങ്ങളും മിതമായ നിരക്കിൽ പൊതുജനങ്ങളിലേക്ക് എത്തിക്കാനുമാണ് കർഷകച്ചന്ത സംഘടിപ്പിച്ചത്. ചടങ്ങിൽ ജനപ്രതിനിധികളും കാർഷിക വികസന സമിതി അംഗങ്ങളും പങ്കെടുത്തു.
