കൂത്തുപറമ്പ്: ചിറ്റാരിപ്പറമ്പ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ 1994 എസ്.എസ്.എൽ.സി. ബാച്ച് കൂട്ടായ്മയായ 'തണൽമരം 94'ന്റെ ആഭിമുഖ്യത്തിൽ 'സ്നേഹ തണൽ ഓണാഘോഷം 2026' സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായുള്ള ഓണക്കിറ്റ് വിതരണവും ആഘോഷപരിപാടികളും തൊക്കിലങ്ങാടി പാലാപ്പറമ്പ് സ്നേഹനികേതനിൽ വെച്ച് നടന്നു.
കൂത്തുപറമ്പ് നഗരസഭാ ചെയർപേഴ്സൺ വി. ഷിജിത്ത് ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. പൂർവ വിദ്യാർത്ഥികളുടെ ഇത്തരത്തിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളും സൗഹൃദ കൂട്ടായ്മകളും മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ പൂർവ വിദ്യാർത്ഥികളും വിശിഷ്ടാതിഥികളും പങ്കെടുത്തു.
