കൂത്തുപറമ്പ്: ഓണാഘോഷങ്ങളോടനുബന്ധിച്ച് എക്സൈസ് നടത്തുന്ന പ്രത്യേക പരിശോധനയിൽ (ഓണം സ്പെഷ്യൽ ഡ്രൈവ്) വിൽപ്പനയ്ക്കായി കൊണ്ടുവന്ന 29 കുപ്പി മാഹി മദ്യവുമായി ഒരാൾ പിടിയിലായി. ചെറുവാഞ്ചേരി സ്വദേശി പുലപ്പാടി രമേശനാണ് കൂത്തുപറമ്പ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.എ. ബഷീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഓണം പ്രമാണിച്ച് നിയമവിരുദ്ധ മദ്യകടത്തും വ്യാജമദ്യ വിപണനവും തടയുന്നതിനായി മേഖലയിൽ പരിശോധന ശക്തമാക്കിയതായി എക്സൈസ് അധികൃതർ അറിയിച്ചു.
