കൂത്തുപറമ്പ്: കൈതേരി ഇടത്തിൽ യുവാവിനെ തോട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. കലാശപറമ്പത്ത് അപ്പു എന്ന് വിളിക്കുന്ന എൻ. രാരീഷാണ് (35) മരിച്ചത്.
യുവാവിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് സമീപത്തുള്ള തോട്ടിൽ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
