ചക്കരക്കൽ : തലമുണ്ടയിൽ വാക്കുതർക്കത്തിനിടെ യുവാവിന് കുത്തേറ്റു. തലമുണ്ട സ്വദേശിയായ ഷിജിലിനാണ് കുത്തേറ്റത്. വർക്ക് ഷോപ്പിൽ വെച്ചുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് തലമുണ്ട സ്വദേശികളായ രാജേഷ്, രാഗേഷ് എന്നിവരെ ചക്കരക്കൽ പോലീസ് കസ്റ്റഡിയിലെടുത്തു. പരുക്കേറ്റ ഷിജിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
