Zygo-Ad

പാട്യം പത്തായക്കുന്നിൽ മരത്തിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി


പാട്യം പത്തായക്കുന്നിൽ മരം മുറിക്കുന്നതിനിടെ തൊഴിലാളി ഉയരത്തിൽ കുടുങ്ങി. മരം മുറിക്കുന്നതിനിടെ കാലിന് മുറിവേൽക്കുകയും തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തതോടെയാണ് തൊഴിലാളിക്ക് താഴെയിറങ്ങാൻ കഴിയാത്ത സ്ഥിതിയായത്. വിവരമറിഞ്ഞ് പ്രദേശ വാസികൾ ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. കൂത്തുപറമ്പിൽ നിന്നും പാനൂരിൽ നിന്നുമെത്തിയ ഫയർഫോഴ്സ് സേനയും നാട്ടുകാരും ചേർന്ന് നടത്തിയ സാഹസികമായ രക്ഷാപ്രവർത്തനത്തിനൊടുവിൽ ഇയാളെ താഴെയിറക്കി ആശുപത്രിയിലേക്ക് മാറ്റി.




വളരെ പുതിയ വളരെ പഴയ