Zygo-Ad

ഊർപ്പള്ളി മഴയുത്സവം ഞായറാഴ്ച ഊർപ്പള്ളി വയലിൽ നടക്കും


കൂത്തുപറമ്പ്: ഊർപ്പള്ളി മഴയുത്സവം ഞായറാഴ്ച ഊർപ്പള്ളി വയലിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉച്ചയ്ക്ക് രണ്ട് മണി മുതൽ വിവിധ ടീമുകൾ പങ്കെടുക്കുന്ന മഡ് ഫുട്ബോൾ മത്സരവും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്.

ജില്ലാ കളക്ടർ പി. വിഷ്ണു രാജിന്റെ നേതൃത്വത്തിലുള്ള മാധ്യമപ്രവർത്തകരുടെ ടീമും വി.കെ. സനോജ് എം.എൽ.എ.യുടെ നേതൃത്വത്തിലുള്ള പോലീസ് ഓഫീസേഴ്സ് ടീമും മത്സരത്തിൽ കളത്തിലിറങ്ങും.

വാർത്താസമ്മേളനത്തിൽ ഷമീർ ഊർപ്പള്ളി, സി.പി. രജീഷ്, കെ.കെ. ശ്രീകാന്ത്, എൻ. അബ്ദുൾ ഖാദർ എന്നിവർ പങ്കെടുത്തു.


വളരെ പുതിയ വളരെ പഴയ