Zygo-Ad

സ്റ്റാലിൻ ബാലൻ അനുസ്മരണവും ഡൽഹി മാർച്ച് വളണ്ടിയർമാർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു


കൂത്തുപറമ്പ്: പ്രമുഖ സി.പി.ഐ നേതാവായിരുന്ന സ്റ്റാലിൻ ബാലന്റെ അനുസ്മരണ ചടങ്ങും വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന ഡൽഹി മാർച്ചിൽ പങ്കെടുക്കുന്ന സമര വളണ്ടിയർമാർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു.

കൂത്തുപറമ്പ് ടി.കെ. രാജു സ്മാരകത്തിൽ വെച്ച് നടന്ന ചടങ്ങിൽ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.പി. മുരളി, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എ. പ്രദീപൻ തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്തു. ചടങ്ങിൽ വെച്ച് ഡൽഹി മാർച്ചിലേക്ക് പുറപ്പെടുന്ന വളണ്ടിയർമാർക്ക് ഊഷ്മളമായ യാത്രയയപ്പ് നൽകി.


വളരെ പുതിയ വളരെ പഴയ