കൂത്തുപറമ്പ്: രാജ്യത്തിന്റെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ബിജെപി കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരംഗാ യാത്ര സംഘടിപ്പിച്ചു.
റിട്ട. ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ എം. സുരേന്ദ്രൻ തിരംഗാ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ബിജെപി മണ്ഡലം പ്രസിഡന്റ് ഷംജിത്ത് പാട്യം ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
പ്രധാന വിവരങ്ങൾ:
സി. കെ സുരേഷ്, ടി. കെ സജീവൻ, പ്രസാദ് വള്ളങ്ങാട്, പി.മജിഷ, എൻ. റീന, കെ.കെ. സജിലത, എ.പി.പുരുഷോത്തമൻ, വി.ഷാജി മൂര്യാട്, വി.അശോകൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. രാജ്യസ്നേഹവും ദേശീയ ഐക്യവും വിളംബരം ചെയ്തുകൊണ്ട് നിരവധി പ്രവർത്തകരാണ് തിരംഗാ യാത്രയിൽ പങ്കെടുത്തത്.
