Zygo-Ad

ഓട്ടോ-ടാക്സി ചാർജുകൾ പുതുക്കി നിശ്ചയിക്കണമെന്ന് സിഐടിയു പിണറായി ഏരിയാ സമ്മേളനം

 


പിണറായി: സംസ്ഥാനത്ത് ഓട്ടോ-ടാക്സി നിരക്കുകൾ അടിയന്തരമായി പുതുക്കി നിശ്ചയിക്കണമെന്ന് ഓട്ടോ-ടാക്സി ഡ്രൈവേഴ്‌സ് യൂണിയൻ (സിഐടിയു) പിണറായി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ആറാംമൈലിൽ നടന്ന ഏരിയാ സമ്മേളനം ഓട്ടോ ടാക്സി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി വി. കെ. ബാബുരാജ് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ കോങ്കി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. മാണിക്കോത്ത് രവീന്ദ്രൻ പ്രവർത്തന റിപ്പോർട്ടും യു. വി. രാമചന്ദ്രൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ടി. ജയരാജൻ രക്തസാക്ഷി പ്രമേയവും ടി. ഷാജി അനുശോചന പ്രമേയവും അവതരിപ്പിച്ചു. യു. വി. രാമചന്ദ്രൻ സംസാരിച്ച ചടങ്ങിൽ അനിൽകുമാർ സ്വാഗതം ആശംസിച്ചു.

പുതിയ ഭാരവാഹികളായി കോങ്കി രവീന്ദ്രൻ (പ്രസിഡന്റ്), ടി. രാജേന്ദ്രൻ, ടി. ഷാജി, രജീഷ് കക്കോത്ത് (വൈസ് പ്രസിഡന്റുമാർ), മാണിക്കോത്ത് രവീന്ദ്രൻ (സെക്രട്ടറി), ടി. ജയരാജൻ, കെ. അശോകൻ, ഉമേഷ് ബാബു (ജോയിന്റ് സെക്രട്ടറിമാർ), പ്രകാശൻ പാറപ്രം (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

 

വളരെ പുതിയ വളരെ പഴയ