Zygo-Ad

കെ. കുഞ്ഞിക്കണ്ണന് ആദരാഞ്ജലികൾ അർപ്പിച്ച് ബി.ജെ.പി കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി; മൗനജാഥ സംഘടിപ്പിച്ചു


കൂത്തുപറമ്പ്: ബി.ജെ.പി സംസ്ഥാന സമിതി അംഗവും 'ജന്മഭൂമി' റെസിഡന്റ് എഡിറ്ററുമായിരുന്ന കെ. കുഞ്ഞിക്കണ്ണന്റെ നിര്യാണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് ബി.ജെ.പി കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൗനജാഥ സംഘടിപ്പിച്ചു. പ്രദേശത്തെ നിരവധി പ്രമുഖരും പാർട്ടി പ്രവർത്തകരും ജാഥയിൽ കണ്ണികളായി.

ബി.ജെ.പി കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് ഷംജിത്ത് പാട്യം, നേതാക്കളായ സി.കെ. സുരേഷ്, ടി.കെ. സജീവൻ, പ്രസാദ് വള്ളങ്ങാട്, പ്രഭാകരൻ വള്ള്യായി എന്നിവർ അനുശോചന പരിപാടികൾക്ക് നേതൃത്വം നൽകി.

കൂത്തുപറമ്പ് നഗരസഭാ കൗൺസിലർ കെ. രമിത, പാട്യം ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ പി. മജിഷ, എൻ. റീന, മൊകേരി പഞ്ചായത്തംഗം കെ.കെ. സജിലത, പി. സബിന, കെ. പ്രബിഷ, രാഗിഷ ഏഴാംമൈൽ തുടങ്ങിയ ജനപ്രതിനിധികളും അനുശോചന ജാഥയിൽ പങ്കെടുത്തു.



വളരെ പുതിയ വളരെ പഴയ