Zygo-Ad

കൂടാളി മുതൽ ചാലോട് വരെയുള്ള റോഡ് വികസനത്തിന് 4.5 കോടിയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചു



മട്ടന്നൂർ: ചൊവ്വ മട്ടന്നൂർ പൊതുമരാമത്ത് റോഡിൽ പ്രവൃത്തികൾ പൂർത്തിയാകാനുള്ള കൂടാളി മുതൽ ചാലോട് വരെയുള്ള റോഡ് നിർമാണത്തിന് 4.5 കോടി രൂപയുടെ വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി. മട്ടന്നൂർ മണ്ഡലത്തിൽ ഉൾപ്പെടുന്ന മൂന്ന് കിലോമീറ്റർ റോഡ് ഓവുചാൽ ഉൾപ്പെടെ പുനർനിർമിക്കുന്നതിനാണ് പദ്ധതിയിട്ടിരിക്കുന്നത്.

ഭരണാനുമതി ലഭിക്കുന്നതിനായി വി കെ സനോജ് എംഎൽഎ, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീറിന് എസ്റ്റിമേറ്റ് സമർപ്പിച്ചു. റോഡ് വികസനം പൂർത്തിയാകുന്നതോടെ മേഖലയിലെ യാത്രാസൗകര്യം കൂടുതൽ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

 

വളരെ പുതിയ വളരെ പഴയ