Zygo-Ad

ബി.ഡി.ജെ.എസ് നേതാവ് ചിത്രൻ കണ്ടോത്തിന്റെ ചരമവാർഷികം ആചരിച്ചു

കൂത്തുപറമ്പ്: ബി.ഡി.ജെ.എസ് കൂത്തുപറമ്പ് മണ്ഡലം ജനറൽ സെക്രട്ടറിയും എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് ജില്ലാ ട്രഷററുമായിരുന്ന ചിത്രൻ കണ്ടോത്തിന്റെ രണ്ടാം ചരമവാർഷിക ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു.

തുടർന്ന് നടന്ന അനുസ്മരണ ചടങ്ങിൽ സ്വാമി പ്രേമാനന്ദ അനുസ്മരണ പ്രഭാഷണം നടത്തി. ബി.ഡി.ജെ.എസ്, എസ്.എൻ.ഡി.പി ഭാരവാഹിയും പ്രാദേശിക നേതാവുമായ ഇ. മനീഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നിരവധി പാർട്ടി പ്രവർത്തകരും പ്രദേശവാസികളും ചടങ്ങിൽ പങ്കെടുത്തു.



വളരെ പുതിയ വളരെ പഴയ