മട്ടന്നൂർ: മട്ടന്നൂർ നഗരസഭയിലെ ഉരുവച്ചാൽ വാർഡിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥി കെ. മോഹനൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഉപവരണാധികാരിയായ നഗരസഭ അസിസ്റ്റന്റ് എഞ്ചിനീയർ രജനി മുൻപാകെയാണ് പത്രിക കൈമാറിയത്.
പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം പ്രകടനമായെത്തിയാണ് സ്ഥാനാർത്ഥി പത്രികാ സമർപ്പണം നടത്തിയത്. വികസന മുരടിപ്പിനെതിരെയും വാർഡിന്റെ സമഗ്ര മുന്നേറ്റം ലക്ഷ്യമിട്ടുമാണ് ബി.ജെ.പി ഇത്തവണ മത്സരരംഗത്തുള്ളത്.
ഈ മാസം 28-നാണ് ഉരുവച്ചാൽ വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. പത്രികാ സമർപ്പണം പൂർത്തിയായതോടെ പ്രദേശത്ത് മുന്നണികളുടെ പ്രചാരണ പ്രവർത്തനങ്ങൾ ചൂടുപിടിച്ചിട്ടുണ്ട്.
